ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ മരിയ ഷറപ്പോവ പുറത്ത്

maria sharapova

കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ. ജപ്പാന്റെ നവോമി ഒസാക്കയാണ് താരത്തെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒസാക്കയുടെ വിജയം. സ്‌കോര്‍: 6-4, 6-4 എന്നിങ്ങനെയാണ്. കഴിഞ്ഞ മാസം ഖത്തര്‍ ഓപ്പണിലും ഷറപ്പോവ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

ഷറപ്പോവയെ 95 മിനിറ്റുകള്‍ കൊണ്ട് തന്നെ ഒസാക്ക മുട്ടു കുത്തിക്കുകയായിരുന്നു. മത്സരത്തിനിടയില്‍ ആറ് ഡബിള്‍ ഫോള്‍ട്ടുകളാണ് ഷറപ്പോവ വരുത്തിയത്. അഞ്ചു തവണ എതിരാളി സെര്‍വുകള്‍ ബ്രേക്ക് ചെയ്തിരുന്നു.

Top