ഷെറപ്പോവയ്ക്ക് പരിക്കിന്റെ രൂപത്തില്‍ വീണ്ടും തിരിച്ചടി; റോജേഴ്‌സ് കപ്പില്‍ നിന്ന് പുറത്തായി

maria sharapova

കാലിഫോര്‍ണിയ: റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷെറപ്പോവയ്ക്ക് പരിക്കിന്റെ രൂപത്തില്‍ വീണ്ടും തിരിച്ചടി.

വിലക്കിനു ശേഷം കളത്തില്‍ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ.

പരിക്കിനെ തുടര്‍ന്ന് സ്റ്റാന്‍ഫോര്‍ഡ് ക്ലാസിക്കില്‍ നിന്ന് ഷെറപ്പോവ പുറത്തായി. റോജേഴ്‌സ് കപ്പ് ക്ലാസിക്ക് രണ്ടാം റൗണ്ട് മത്സരത്തില്‍ യുക്രൈന്‍ താരം ലീസിയ സുര്‍ന്‍കോയുമായുള്ള മത്സരത്തിനിടെയാണ് ഷെറപ്പോവ കൈക്കു പരിക്കേറ്റ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. തിങ്കളാഴ്ച ഷെറപ്പോവ ജെന്നിഫര്‍ ബ്രാഡിയെ പരാജയപ്പെടുത്തിയിരുന്നു.

സ്റ്റാന്‍ഫോര്‍ഡില്‍ ഷെറപ്പോവയ്ക്കു പിഴച്ചപ്പോള്‍ ഗാര്‍ബിനെ മുഗുറുസ ജയിച്ചുകയറി. അമേരിക്കയുടെ കയ്ല ഡേയെയാണ് മുഗുറുസ പരാജയപ്പെടുത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായിരുന്നു ജയം. സ്‌കോര്‍: 6-2, 6-0.

Top