Maria Sharapova, Simona Halep withdraw from Brisbane, clouding Australian Open preparations

ബ്രിസ്‌ബേന്‍: പരിക്കിനെ തുടര്‍ന്ന് നിലവിലെ ചാമ്പ്യന്‍ മരിയ ഷറപ്പോവയും മുന്‍നിര താരം സിമോണ്‍ ഹാലെപ്പും ബ്രിസ്‌ബേന്‍ ഇന്രര്‍നാഷണല്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറി.

ഇടത് കൈത്തണ്ടയിലെ പരിക്കു മുലമാണ് 28കാരി റഷ്യന്‍ താരം ഷറപ്പോവയുടെ പിന്മാറ്റം. ഈ മാസം ഒടുവില്‍ ആരംഭിക്കാനിരിക്കുന്ന ആസ്‌ട്രേലിയന്‍ ഓപ്പണിനുള്ള മുന്‍കരുതലെന്ന നിലയ്ക്കാണ് തീരുമാനമെന്ന് താരം വ്യക്തമാക്കി.

വെള്ളിയാഴ്ച സ്വന്തം നാട്ടുകാരിയായ എകാതെറിന മാകറോവയോടായിരുന്നു ഷറപ്പോവയുടെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യനെന്ന നിലയില്‍ തനിക്കിത് പ്രത്യേകയുള്ള ചാമ്പ്യന്‍ഷിപ്പായിരുന്നുവെന്നും ബ്രിസ്‌ബേനിലെ ആരാധകരോട് അടുത്ത വര്‍ഷം കാണാമെന്നും ഷറപ്പോവ പറഞ്ഞു.

ഇടത് കാലിനേറ്റ പരിക്കു മൂലമാണ് രണ്ടാം സീഡുകാരി റൊമാനിയയുടെ സിമോണ്‍ ഹാലെപ്പ് പിന്മാറിയത്. ആസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹാലെപ് പറഞ്ഞു.

Top