കോര്‍ട്ടില്‍ വീണ്ടും അത്ഭുതം തീര്‍ത്ത് മരിയ ഷറപ്പോവ, ടിയാന്‍ജിന്‍ ഓപ്പണ്‍ ഫൈനലില്‍

ബെയ്ജിംഗ്: ടെന്നീസ് കോര്‍ട്ടില്‍ വീണ്ടും അത്ഭുതം തീര്‍ത്ത് റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ.

മുന്‍ ലോക ഒന്നാം നമ്പര്‍ ചൈനയിലെ ടിയാന്‍ജിന്‍ ഓപ്പണ്‍ ഫൈനലില്‍ കടന്നു. ചൈനയുടെ പെംഗ് ഷുവായിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷറപ്പോവ ഫൈനലില്‍ കടന്നത്. സ്‌കോര്‍: 6-3, 6-1.

നിലവിലെ ചാമ്പ്യനായ പെംഗിനെ കേവലം 78 മിനിറ്റുകള്‍ക്കുള്ളില്‍ ഷറപ്പോവ മലര്‍ത്തിയടിച്ചു. ടൂര്‍ണമെന്റില്‍ ഒരു സെറ്റുപോലും തോല്‍ക്കാതെയാണ് ഷറപ്പോവയുടെ ഫൈനലിലേക്കുള്ള മുന്നേറ്റം. ഫൈനലില്‍ ബലാറസിന്റെ അരിന സബാലെന്‍കയാണ് ഷറപ്പോവയുടെ എതിരാളി. നിലവില്‍ ഷറപ്പോവ ലോക റാങ്കിംഗില്‍ 86-ാം സ്ഥാനത്താണ്.

ഉത്തേജകമരുന്ന് ഉപയോഗിച്ചക്കുറ്റത്തിന് വിലക്കുനേരിട്ടതിനു ശേഷം ആദ്യമായാണ് റഷ്യന്‍ താരം ഒരു ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കുന്നത്. 2015 മെയ് മാസം ഇറ്റാലിയന്‍ ഓപ്പണിലായിരുന്നു ഷറപ്പോവയുടെ അവസാന ഫൈനല്‍ മത്സരം.

Top