ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിതാ സിംഗിള്‍സില്‍ ഷറപ്പോവ മൂന്നാം റൗണ്ടില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സില്‍ റഷ്യയുടെ മരിയ ഷറപ്പോവ മൂന്നാം റൗണ്ടില്‍ കടന്നു. ലത്വിയ താരം അനസ്താവിയ സെവസ്‌തോവയെ മുട്ടുകുത്തിച്ചാണ് ഷറപ്പോവയുടെ മുന്നേറ്റം.

റൊഡ് ലാവെര്‍ അരീനയില്‍ നടന്ന മത്സരത്തില്‍ 6-1, 7-6 എന്ന സ്‌കോറിനായിരുന്നു ഷറപ്പോവയുടെ ജയം.

ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് ആരോപണത്തെത്തുടര്‍ന്ന് 15 മാസത്തെ വിലക്ക് നേരിട്ട് ടെന്നിസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ ഷറപ്പോവ ജര്‍മനിയുടെ തത്യാന മരിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ആദ്യ മല്‍സരം ആഘോഷമാക്കിയത്.

Top