മാരി സെൽവരാജ് ചിത്രം ‘മാമന്നൻ’; ഫസ്റ്റ് ലുക്ക് പുറത്ത്

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘മാമന്നന്റെ’ ഫസ്റ്റ് ലുക്ക് പുറത്ത്. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേർന്നതാണ് പോസ്റ്റർ. കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ. ജൂണിൽ സിനിമ തിയേറ്ററുകളിൽ എത്തും.

ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. എ.ആർ. റഹ്മാൻ ആണ് സംഗീതം. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ജനുവരിയിൽ പൂർത്തിയായിരുന്നു.

Top