ധനുഷും ടൊവിനോയും നാളെയെത്തുന്നു ; മാരി 2 തീയേറ്ററുകളിലേക്ക്‌

നുഷ് നായകനായും ടൊവിനോ വില്ലനായുമെത്തുന്ന മാരി 2 നാളെ തീയറ്ററുകളിലേക്ക്. ടൊവിനോ തോമസിന്റെ മാസ് ലുക്കിലുള്ള പോസ്റ്ററുകള്‍ ഇറങ്ങിയപ്പോള്‍ മുതല്‍ വില്ലന്‍ വേഷം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സായ് പല്ലവിയാണ് നായിക. ബാലാജി മോഹനാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. ആദ്യ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസ് ആയിരുന്നു ആദ്യ ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ എത്തിയത്.

അരാത് ആനന്ദി എന്നാണ് സായി പല്ലവി മാരി2 വില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു ഓട്ടോ ഡ്രൈവര്‍ ആയാണ് സായി പല്ലവി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ കുലശേഖരന്‍, വിദ്യ പ്രദീപ്, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് യുവാന്‍ ശങ്കര്‍ രാജയും ദൃശ്യങ്ങള്‍ ഒരുക്കിയത് ഓം പ്രകാശും ആണ്. വണ്ടര്‍ ബാര്‍ സിനിമയുടെ ബാനറില്‍ ധനുഷ് നിര്‍മ്മിച്ച ഈ ചിത്രം ലൈക്ക പ്രൊഡക്ഷന്‍സ് ആണ് വിതരണം ചെയ്യുക.

Top