‘മാര്‍ഗ്ഗംകളി’യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ നാളെ വൈകീട്ട് 6മണിക്ക് മമ്മൂട്ടി പുറത്തുവിടും

കുട്ടനാടന്‍ മാര്‍പാപ്പക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് മാര്‍ഗ്ഗംകളി. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ നാളെ വൈകീട്ട് 6 മണിക്ക് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിടും.

ബിബിന്‍ ജോര്‍ജ് നായകനാകുന്ന ചിത്രത്തില്‍ നമിത പ്രമോദ്, സൗമ്യ, 96 ഫെയിം ഗൗരി കിഷന്‍ എന്നിവര്‍ നായികമാരായി എത്തുന്നു. തികച്ചും കോമഡി എന്റെര്‍റ്റൈനെര്‍ ആയി ഒരുങ്ങുന്ന ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു മാര്‍ഗവും കിട്ടാതെ വരുമ്പോള്‍ ബിബിനും കൂട്ടരും കളിക്കുന്ന മാര്‍ഗ്ഗംകളിയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും രസകരമായി പറയുന്ന ഒരു കൊച്ചു ചിത്രമാണ് മാര്‍ഗംകളി. ബിബിന്‍ ജോര്‍ജിന് പുറമെ ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സിദിഖ്, ശാന്തി കൃഷ്ണ, സുരഭി സന്തോഷ്, ബിനു തൃക്കാക്കര എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അരവിന്ദ് കൃഷ്ണ ആണ്.

Top