മര്‍ദാനിയുടെ രണ്ടാംഭാഗത്തില്‍ പൊലീസ് ഉദ്ദ്യോഗസ്ഥയായി റാണി മുഖര്‍ജി

റാണി മുഖര്‍ജി നായികയായി 2014 ല്‍ പുറത്തിറങ്ങിയ മര്‍ദാനിയുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തില്‍ റാണി മുഖര്‍ജി പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് എത്തുന്നത്. ഗോപി പുത്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ അടുത്ത ആഴ്ച രാജസ്ഥാനില്‍ ആരംഭിക്കും. റാണി മുഖര്‍ജിയുടെ ആക്ഷന്‍ രംഗങ്ങളടക്കമുള്ളവയാണ് രാജസ്ഥാനില്‍ ഷൂട്ട് ചെയ്യുന്നത്.

മനുഷ്യക്കടത്തിന് എതിരെ പോരാടുന്ന പൊലീസ് ഉദ്യോഗസ്ഥയായ ശിവാനി എന്ന കഥാപാത്രത്തെയാണ് റാണി മുഖര്‍ജിയുടെ അവതരിപ്പിക്കുന്നത്.

Top