രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റോയിനിസ് കളിച്ചേക്കില്ല

സിഡ്നി: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയയുടെ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഒന്നാം ഏകദിനത്തിനിടെ താരത്തിന് പരിക്ക് പറ്റിയിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാം ഏകദിനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒന്നാം ഏകദിനത്തില്‍ തന്റെ ഏഴാം ഓവറിലെ രണ്ടാം പന്ത് എറിയുമ്പോഴായിരുന്നു സ്റ്റോയിനിസ് പരിക്ക് പറ്റിയത്. പരിക്കേറ്റതിനെത്തുടര്‍ന്ന് താരം ഗ്രൗണ്ട് വിട്ടിരുന്നു. പകരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് സ്റ്റോയിനിസിന്റെ ഓവര്‍ പൂര്‍ത്തീകരിച്ചത്.

പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും ശരീരത്തിന്റെ ഇടതുവശത്ത് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്റ്റോയിനിസ് ഇപ്പോള്‍ വിശ്രമത്തിലാണ്. സ്റ്റോയിനിസ് പുറത്തിരിക്കുന്ന സാഹചര്യം വന്നാല്‍ കാമറൂണ്‍ ഗ്രീനോ മോയിസ് ഹെന്റിക്കസോ ടീമില്‍ ഇടം നേടും. ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസിസ് 66 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു.

Top