പുല്‍വാമ ഭീകരാക്രമണം; പ്രതിഷേധം അറിയിച്ച് മമതാ ബാനര്‍ജിയുടെ മാര്‍ച്ച്

mamatha

കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. കത്തിച്ച മെഴുക് തിരിയുമായി കൊല്‍ക്കത്തയിലെ ഹസ്‌ര ക്രോസിംഗില്‍ നിന്നും മേയോ റോഡ് ഏരിയയിലെ ഗാന്ധി പ്രതിമയുടെ അടുത്തേക്കായിരുന്നു മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് അവസാനിച്ച ശേഷം മമതാ ബാനര്‍ജി വീരമൃത്യൂ വരിച്ച സൈനികര്‍ക്ക് ആദരം അര്‍പ്പിച്ചു. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 ജവാന്മാരുടെയും പേരഴുതിയ പോസ്റ്ററും ദേശീയ പതാകയുമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.

Top