റോണോ ടീമിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട്: മാര്‍സെലോ

ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് മനസ് തുറന്ന്‌ റയല്‍ മാഡ്രിഡ് ഡിഫന്‍ഡര്‍ മാര്‍സെലോ.റോണോ ടീമിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട് എന്ന് മാര്‍സെലോ പറഞ്ഞു. ഈ സീസണിന്റെ ആദ്യമാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച ടീം മേറ്റും ഒപ്പം തന്റെ മികച്ച സുഹൃത്തും ആയിരുന്നു എന്ന് മാര്‍സെലോ പറഞ്ഞു. റൊണാള്‍ഡോയെ മിസ്സ് ചെയ്യാറുണ്ട് എന്നും മാര്‍സെലോ പറഞ്ഞു. തന്റെ മാത്രമല്ല റാമോസിന്റെയും മോഡ്രിച്ചിന്റെയും ഒക്കെ മികച്ച സുഹൃത്തായിരുന്നു റൊണാള്‍ഡോ. എന്നും മാര്‍സെലോ പറഞ്ഞു.

Top