ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ എനര്‍ജിലെവല്‍ അതിശയിപ്പിച്ചെന്ന് മാഴ്‌സെലീഞ്ഞോ

blasters-marcelinjo

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ പുകഴ്ത്തി പുണെ സിറ്റി എഫ്‌സിയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ മാഴ്‌സെലീഞ്ഞോ. ഇന്ത്യയിലേക്ക് വരുമ്പോള്‍ താന്‍ ഇത്രമാത്രം ഫുട്‌ബോള്‍ ജ്വരം പ്രതീക്ഷിച്ചിരുന്നില്ലെന്നും, തന്റെ പ്രതീക്ഷകളെ മുഴുവന്‍ കടത്തിവെട്ടുന്നതാണ് ഐഎസ്എല്ലിലെ അനുഭവങ്ങളെന്നും മാഴ്‌സെലീഞ്ഞോ പറഞ്ഞു.

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ നടന്ന മത്സരത്തിലെ ആരാധക പിന്തുണ അത്ഭുതപ്പെടുത്തിയെന്നും, കാണികളുടെ എനര്‍ജിലെവല്‍ തന്നെ അതിശയിപ്പിച്ചെന്നും പറഞ്ഞ മാഴ്‌സെലീഞ്ഞോ ബ്രസീലിലെ പ്രശസ്ത സ്റ്റേഡിയമായ മരക്കാനയിലെ ഗ്യാലറികളോടാണ് മഞ്ഞപ്പടയെ ഉപമിച്ചത്.

അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിക്കുമോയെന്ന ചോദ്യങ്ങള്‍ക്ക് പക്ഷേ താരം മറുപടി ചിരിയിലൊതുക്കി.

ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കൊച്ചിയില്‍ കളിച്ച അനുഭവത്തെയും ആരാധകരുടെ ആവേശത്തെയും കുറിച്ച് താരം ആവേശഭരിതനായത്.

കഴിഞ്ഞ ദിവസം പുണെയുടെ ഹോംഗ്രൗണ്ടില്‍ അവരെ 2-1ന് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയത്. അന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പുണെയുടെ ആരാധകരില്‍ ചിലര്‍ മര്‍ദിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും, ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണമെന്നും മാഴ്‌സെലീഞ്ഞോ ചൂണ്ടിക്കാട്ടി.

Top