ആരാധകര്‍ക്ക് നിരാശ ; മാഴ്‌സലീഞ്ഞോ ബ്ലാസ്റ്റേഴ്‌സിലേയ്ക്കില്ല, പൂനെ സിറ്റിയുമായി കരാറിലെത്തി

MARCELINHO

കൊച്ചി: ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ മാഴ്‌സലീഞ്ഞോ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍, പൂനെ സിറ്റിയുമായി മാഴ്‌സലീഞ്ഞോ കരാറിലെത്തിയെന്നാണ് വിവരം.

രണ്ടു വര്‍ഷത്തേക്കാണ് ക്ലബുമായുള്ള കരാര്‍. ബ്ലാസ്റ്റേഴ്‌സിലേയ്ക്ക് എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്ന താരമാണ് മാഴ്‌സലീഞ്ഞോ. അതേസമയം എഎസ്എല്ലിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ഏജന്റ് മാഴ്‌സലീഞ്ഞോയ്ക്കായി ആവശ്യപ്പെട്ടത്. ഇതിനു സാധിക്കാത്തതിനാല്‍ പൂനെയുമായി കരാര്‍ ഒപ്പിടാന്‍ തീരുമാനിക്കുകയായിരുന്നു താരം.

Top