മറയൂരില്‍ കഞ്ചാവ് കൈവശം വച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

മറയൂര്‍: മറയൂരില്‍ കഞ്ചാവ് കൈവശം വച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികളുമായി യുവാക്കള്‍ പിടിയിലായത്. വിഘ്‌നേശ്, ജയകുമാര്‍, മാഹാരാജന്‍ എന്നീ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കഞ്ചാവ് തമിഴ്‌നാട്ടില്‍ നിന്നെത്തിച്ചാണ് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മാഫിയ പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.മറയൂര്‍ സി ഐ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Top