മറാത്തി ചിത്രം ന്യൂഡിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നൽകി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ

Marathi-film

വിവാദങ്ങൾക്കൊടുവിൽ മറാത്തി ചിത്രം ‘ന്യൂഡി’ന് ‘എ’ സര്‍ട്ടിഫിക്കറ്റ് നൽകി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ. രവി ജാധവ് സംവിധാനം ചെയ്ത ചിത്രത്തിലെ ഭാഗങ്ങള്‍ മുറിച്ചുമാറ്റാതെയാണ് സര്‍ട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ, വിദ്യാബാലന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ജൂറിയിയാണ് ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകിയത്.

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും സെക്സി ദുര്‍ഗക്കൊപ്പം ന്യൂഡിനെയും ഒഴിവാക്കിയിരുന്നു. ട്വിറ്ററിലൂടെയാണ് സംവിധായകൻ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നൽകിയ വിവരം അറിയിച്ചത്. സിനിമയ്ക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Top