മറാത്തി നടന്‍ അശുതോഷ് ഭക്രെ തൂങ്ങി മരിച്ച നിലയില്‍

റാത്തി യുവനടന്‍ അശുതോഷ് ഭക്രെ(32) തൂങ്ങി മരിച്ച നിലയില്‍. ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി ഉറങ്ങാന്‍ മുറിയില്‍ പോയതായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ മാതാപിതാക്കള്‍ ആണ് ഭക്രെയുടെ മൃതദേഹം കണ്ടെത്തിയത്.

മറാത്തി നടി മയൂരി ദേശ്മുഖാണ് ഭാര്യ. കുറച്ച് കാലങ്ങളായി അശുതോഷ് വിഷാദത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വച്ചതോടെ സാമ്പത്തികമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. നന്ദേഡിലെ ശിവാജി നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Top