മഹാരാഷ്ട്രയില്‍ മറാത്ത സംവരണ പ്രക്ഷോഭം ശക്തം; പലയിടത്തും പ്രതിഷേധം

മുംബൈ: മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗക്കാര്‍ക്ക് സംവരണം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാകുന്നു. പലയിടത്തും പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. സത്യാഗ്രഹസമരം തുടരുന്ന മറാത്ത വിഭാഗ നേതാവ് മനോജ് ഗാരഞ്ച് പാട്ടീല്‍ സര്‍ക്കാര്‍ നാലുദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് അന്ത്യശാസനം നല്‍കി.

നേരത്തെ മറാത്ത വിഭാഗത്തിന് 15 ശതമാനം സംവരണം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സംവരണം 50 ശതമാനം കവിയരുതെന്ന തത്വം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി അത് റദ്ദാക്കി. തുടര്‍ന്നാണ്, കുമ്പി വിഭാഗത്തെ പ്രത്യേക മറ്റ് പിന്നാക്ക വിഭാഗം (സ്പെഷ്യല്‍ ഒബിസി) പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി എന്നിവയ്ക്ക് കുമ്പി ജാതി സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ച് സംവരണം നല്‍കണമെന്നാണ് ആവശ്യം.

Top