ഛത്രപതി സാംബാജിയെ വിമർശിക്കുന്ന പാഠ പുസ്തകം പിൻവലിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര

മഹാരാഷ്ട്ര: മറാത്താ രാജാവായ ഛത്രപതി സാംബാജി മഹാരാജിനെക്കുറിച്ചു തെറ്റായി ചിത്രീകരിച്ചതിനാൾ പുസ്തകം പിൻവലിക്കാൻ ഒരുങ്ങുകയാണ് മഹാരാഷ്ട്ര. മഹാരാഷ്ട്ര സ്റ്റേറ്റ് കൌൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസേർച് ആൻഡ് ട്രെയിനിങ്ങിന് കീഴിലുള്ള പാഠപുസ്തകമാണ് പിൻവലിക്കുക. ശ്രി സമർത്ത് രാംദാസ് സ്വാമി എന്ന പുസ്തകമാണ് പിൻവലിക്കുന്നത്. ഇത് കുട്ടികൾക്ക് വിതരണം ചെയ്യില്ല എന്നാണ് മഹാരാഷ്ട്ര എസ്. സി. ഇ. ആർ. ടി പറഞ്ഞത്. ഡോക്ടർ സുഭ സാഥെയാണ് ഗ്രന്ഥകർത്താവ്. സർവ ശിക്ഷാ അഭിയാൻ പ്രോഗ്രാമിന് കീഴിൽ സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന സപ്പ്ളിമെന്ററി റീഡിങ് സ്കീമിലാണ് ഈ പുസ്തകം ഉൾപ്പെടുത്തിയിരിക്കുന്നത്.

പുസ്തകത്തിൽ സാംബാജിയെ ഒരു മദ്യപാനിയായ ആണ് പരാമർശിച്ചിരിക്കുന്നത്. “പുസ്തകത്തിൽ ചത്രപതി സംബാജി മഹാരാജിനെക്കുറിച്ച് അപകീർത്തികരമായ ഒരു പരാമർശം ഉണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ചരിത്ര വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്,” എം.എസ്.സി.ഇ.ആർ.ടിയുടെ ഡെപ്യൂട്ടി ഡയറക്ടർ (കോ-ഓർഡിനേഷൻ) ആയ വികാസ് ഗാരദ് പ്രതികരിച്ചു. അടുത്ത ഒരു തീരുമാനം ഉണ്ടാവുന്നത് വരെ പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുന്നത് വിലക്കാനും, പുസ്തകത്തിന്റെ ഇതുവരെ അച്ചടിചിട്ടുള്ള എല്ലാ കോപ്പികാലും കസ്റ്റഡിയിൽ സൂക്ഷിക്കാനും അതാത് സ്‌കൂളുകളിലെ പ്രിൻസിപ്പലുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

“പുസ്തകം വിതരണം ചെയ്യുന്നത് നിർത്തി വെച്ചതുകൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. എഴുത്തുകാരന് എതിരെയും പബ്ലിഷർക്ക് എതിരെയും നടപടികൾ സ്വീകരിക്കണം. ഒപ്പം, വിദ്യാഭ്യാസ മന്ത്രി വിനോദ് തവ്ഡെ ജനങ്ങളോട് മാപ്പ് പറയുകയും അദ്ദേഹത്തിന്റെ ധാർമ്മിക കടമകൾ പാലിക്കുകയും വേണം,” മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവായ ധനഞ്ജയ് മുണ്ടെ പ്രതികരിച്ചു.

Top