മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികള്‍ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിന്റെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാണ്. ഇപോഴിതാ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിന്റെ കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ റിലീസിന് 10 ദിവസം ശേഷിക്കെയാണ് കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിന് ഒട്ടേറെ ഫാന്‍സ് ഷോകളും സംഘടിപ്പിക്കുന്നുണ്ട്. വളരെക്കാലത്തിന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെയും ആവേശമാണ് കാണുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകന്‍. സംവിധായകന്‍ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

Top