മെഗാ മാസ്സ് ലുക്കില്‍ മോഹന്‍ലാല്‍ ; മരക്കാര്‍ ലൊക്കേഷന്‍ വീഡിയോ വൈറല്‍

രക്കാരുടെ വേഷത്തില്‍ ഉള്ള മോഹന്‍ലാല്‍ ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറല്‍. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഡോക്ടര്‍ സി ജെ റോയ് ആണ് ഈ വിഡിയോകള്‍ പുറത്തു വിട്ടത്. നൂറു കോടി രൂപയ്ക്കു മുകളില്‍ മുതല്‍ മുടക്കി ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്ന് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

തിരുവാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. 2020 ഇല്‍ മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ റിലീസിന് എത്തിക്കാന്‍ പ്ലാന്‍ ചെയ്യുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം പ്രണവ് മോഹന്‍ലാല്‍, മധു, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ , കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, തമിഴ് നടന്മാരായ അര്‍ജുന്‍, പ്രഭു, ഹിന്ദി നടന്‍ ആയ സുനില്‍ ഷെട്ടി, പൂജ കുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തത് എട്ടു ദിവസം മുന്‍പാണ്. ബാഹുബലിക്ക് വരെ സെറ്റുകള്‍ ഒരുക്കിയ ദേശീയ അവാര്‍ഡ് ജേതാവ് സാബു സിറിള്‍ ഒരുക്കിയ ബ്രഹ്മാണ്ഡ കപ്പലുകളുടെ സെറ്റില്‍ ആണ് ഇപ്പോള്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള വീഡിയോ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തു വിട്ടിരിക്കുകയാണ്. ഈ ലൊക്കേഷന്‍ വിഡിയോയില്‍ കണ്ട ബ്രഹ്മാണ്ഡ സെറ്റ് കണ്ടു അക്ഷരാര്‍ഥത്തില്‍ അമ്പരന്നിരിക്കുകയാണ് സിനിമാ പ്രേമികളും ആരാധകരും.

Top