കേരളത്തിലെ 600 തിയറ്ററുകളില്‍ ‘മരക്കാര്‍’ റിലീസിനൊരുങ്ങുന്നു

മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’ കേരളത്തിലെ 600 തീയറ്ററുകളില്‍ റിലീസ് ആകുമെന്ന് റിപ്പോര്‍ട്ട്. ഈ തീയറ്ററുകളിലെല്ലാം മൂന്നാഴ്ചക്കാലത്തേക്ക് മരക്കാര്‍ മാത്രമേ പ്രദര്‍ശിപ്പിക്കൂ. കൊവിഡ് താറുമാറാക്കിയ സിനിമാ മേഖലയ്ക് ഉണര്‍വ് പകരാനായി ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ ഇത്തരത്തില്‍ ഒരു കരാര്‍ ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുക. നേരത്തെ, മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ കൊവിഡ് ബാധ കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാര്‍. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

 

Top