കടലിനടിയിലെ സംഘട്ടനരംഗങ്ങള്‍; ദൃശ്യവിസ്മയം ഒരുക്കി മരയ്ക്കാര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം പ്രേഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത് ദൃശ്യവിസ്മയമാണ്. കടലിനടിയിലെ സംഘട്ടനരംഗങ്ങളാണ് അതില്‍ പ്രധാനപ്പെട്ടത്. അണ്ടര്‍ വാട്ടര്‍ ഫൈറ്റ് സീനുകള്‍ എടുക്കുന്നതില്‍ വിദ്ഗദ്ധരായ സാങ്കേതികപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്.മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവാണ് .പ്രണവിന്റെ നായികയായി കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കല്യാണിയുടെ ആദ്യ ചിത്രമാണിത്.കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ മറ്റൊരു നായിക. സംവിധായകന്‍ ഫാസില്‍, മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പരേഷ് രവാള്‍, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു.

Top