ആര്‍ച്ചയായി കീര്‍ത്തി; ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്‌

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിലെ കീര്‍ത്തി സുരേഷിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്‌. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നേരത്തെ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത് വന്നപ്പോള്‍ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, പ്രഭു തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ തിരുവാണ്. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ലോകമെമ്പാടുമുള്ള 5000 തിയേറ്ററുകളില്‍ 2020 മാര്‍ച്ച് 26 ന് ചിത്രം റിലീസിനെത്തും.

Top