മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം; കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍

മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു കിടിലന്‍ ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. കുഞ്ഞാലി മരയ്ക്കാര്‍ ആയുള്ള സൂപ്പര്‍ സ്റ്റാറിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

100 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രമാണ് മരയ്ക്കാര്‍. സുനില്‍ ഷെട്ടി, അര്‍ജുന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, അശോക് സെല്‍വന്‍, പ്രഭു, മുകേഷ്, സുഹാസിനി മണിരത്‌നം, സിദ്ധീഖ് എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ആശീര്‍വാദ് സിനിമാസും, കോണ്‍ഫിഡന്റ് ഗ്രൂപ്പും, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ബിഗ്ബജറ്റ് ചിത്രമൊരുക്കുന്നത്. രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് വൈകിയേക്കും.

Top