ആകാംക്ഷയ്ക്ക് വിരാമമിട്ട് മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചരിത്ര സിനിമയാണ് മരക്കാര്‍; അറബിക്കടലിന്റെ സിംഹം. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണിപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

മോഹന്‍ലാലിന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ഹിന്ദി പതിപ്പ് ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമാണ് പുറത്തുവിട്ടത്.

മധു, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ , കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, തമിഴ് നടന്മാരായ അര്‍ജുന്‍, പ്രഭു, പൂജ കുമാര്‍ എന്നീ വലിയ താരനിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്.

അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. രാജ്യത്തെ 5000 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 26 നാണ് ചിത്രം പുറത്തിറങ്ങുക.

Top