യുദ്ധകളത്തില്‍ കുതിരപ്പുറത്തേറി നില്‍ക്കുന്ന മരക്കാര്‍;ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത് ഏറെ പ്രതീക്ഷയും വാഗ്ദാനവും നല്‍കിക്കൊണ്ടാണ്.

യുദ്ധകളത്തില്‍ കുതിരപ്പുറത്തേറി നില്‍ക്കുന്ന മരക്കാര്‍ ആണ് പോസ്റ്ററില്‍ ഉള്ളത്. അഞ്ച് ഭാഷകളിലായി 5000 തിയേറ്ററുകളില്‍ മാര്‍ച്ച് 26 ന് സിനിമ പ്രദര്‍ശനത്തിനെത്തും.

തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ്ജ, പ്രഭു, കീര്‍ത്തി സുരേഷ്, നെടുമുടി വേണു, മുകേഷ്, സിദ്ധിഖ്, സുഹാസിനി, ഫാസില്‍, രണ്‍ജി പണിക്കര്‍, ഇന്നസെന്റ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top