മരട് സ്‌കൂള്‍ വാന്‍ അപകടം : മന:പൂര്‍വമല്ലാത്ത നരഹത്യ, ഡ്രൈവര്‍ അറസ്റ്റില്‍

maradu accident

കൊച്ചി: മരടില്‍ സ്‌കൂള്‍ വാന്‍ അപകടത്തിപ്പെട്ട് ആയയും മൂന്നു കുട്ടികളും മരിച്ച സംഭവത്തില്‍ ഡൈവറെ അറസ്റ്റ് ചെയ്തു.
മരട് ജയന്തിറോഡ് മനിക്കിരി വീട്ടില്‍ അനില്‍ കുമാറിനെയാണ് ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ്.

എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അനില്‍ കുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മന:പൂര്‍വമല്ലാത്ത നരഹത്യായാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

ജൂണ്‍ 11ന് വൈകിട്ട് മരട് കാട്ടിത്തറ റോഡില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് ആയയും മൂന്നു കുട്ടികളും മരിച്ചത്.Related posts

Back to top