മരട് ഫ്‌ളാറ്റുടമകള്‍ക്ക് മാറി താമസിക്കാന്‍ നല്‍കിയ ഫ്‌ളാറ്റുകളില്‍ ഒഴിവില്ലെന്ന്. . .

കൊച്ചി: മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് മാറി താമസിക്കാന്‍ നല്‍കിയ ഫ്‌ളാറ്റുകളില്‍ ഒഴിവില്ലെന്ന് ആരോപണം.

മരടിലെ താമസക്കാര്‍ക്ക് വേണ്ടി 521 ഫ്‌ളാറ്റുകളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയിരുന്നത്. ഫ്‌ളാറ്റുടമകള്‍ക്ക് നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന് തീരുമാനിച്ച് അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാഭരണകൂടം അറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ മാറി താമസിക്കാനായി നല്‍കിയ ഫ്‌ളാറ്റുകളില്‍ ഒഴിവില്ലെന്നാണ് മരട് ഫ്‌ളാറ്റ് ഉടമകളുടെ ആരോപണം.

ഫ്‌ളാറ്റുകളില്‍ വിളിച്ച് അന്വേഷിക്കുമ്പോള്‍ ലഭിക്കുന്നത് മോശമായ മറുപടിയാണെന്നും വ്യക്തമായ അന്വേഷണം നടത്താതെയാണ് ജില്ലാഭരണകൂടം ഫ്‌ളാറ്റുകളുടെ പട്ടികകള്‍ തയ്യാറാക്കിയതെന്നും ഇതോടെ സ്വന്തം നിലയ്ക്ക് താമസസ്ഥലം കണ്ടെത്തി മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയേണ്ട അവസ്ഥയിലാണ് തങ്ങളെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു.

Top