ഫ്‌ളാറ്റുടമകള്‍ക്കൊപ്പം; സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ശ്രീധരന്‍പിള്ള

sreedharanpilla

കൊച്ചി: മരടിലെ ഫ്‌ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.

വിഷയത്തില്‍ ബിജെപി ഫ്‌ളാറ്റുടമകള്‍ക്കൊപ്പമാണെന്നും ഇത്രയും ആളുകളെ പെരുവഴിയിലിറക്കിവിടുന്ന നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.

Top