ഫ്‌ളാറ്റ് ഉടമകള്‍ക്ക് താല്‍ക്കാലിക പുനരധിവാസത്തിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു

കൊച്ചി: സുപ്രീംകോടതി പൊളിക്കണമെന്ന് ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റിന്റെ ഉടമകള്‍ക്ക് താല്‍ക്കാലിക പുനരധിവാസത്തിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സമയപരിധി അവസാനിച്ചത്. താല്‍ക്കാലിക പുനരധിവാസം വേണ്ടവര്‍ അപേക്ഷിക്കണമെന്നായിരുന്നു മരട് നഗരസഭ ആവശ്യപ്പെട്ടിരുന്നത്.

തുടര്‍ന്ന്, താല്‍ക്കാലിക പുനരധിവാസം ആര്‍ക്കും വേണ്ടെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്.

375 കുടുംബങ്ങളാണ് അഞ്ച് ഫളാറ്റുകളിലായി താമസിക്കുന്നത്. ഒഴിഞ്ഞുപോകണമെന്ന നഗരസഭയുടെ നോട്ടീസ് ഈ ഫ്ളാറ്റുടമകളാരും ഇതുവരെ കൈപ്പറ്റിയിട്ടില്ല.

Top