ഫ്‌ളാറ്റുടമകളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം; പിന്തുണച്ച് കെമാല്‍ പാഷ

Kemal Pasha

കൊച്ചി: മരട് ഫ്‌ളാറ്റുടമകളെ പിന്തുണച്ച് റിട്ടയേർഡ് ജസ്റ്റീസ് ബി. കെമാൽ പാഷ. അനധികൃതമായിട്ടാണ് ഫ്‌ളാറ്റിന്റെ നിർമ്മാണം നടന്നതെങ്കിൽ അതിനു ഫ്‌ളാറ്റ് ഉടകൾ എങ്ങനെ ഉത്തരവാദികളാകുമെന്നാണ് കെമാൽ പാഷ ചോദിക്കുന്നത്.

പൊളിച്ചു നീക്കാൻ ഉത്തരവിട്ട ഫ്‌ളാറ്റിലെ താമസക്കാരെ സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

താമസക്കാരുടെ വാദം കേൾക്കാതെ ഫ്‌ളാറ്റ് പൊളിച്ചു നീക്കാൻ ഉത്തരവിട്ട നടപടി ശരിയല്ലെന്നും നിയമപ്രകാരം രജിസ്റ്റർ ചെയ്തു നികുതിയടച്ച് തന്നെയാണ് ഓരോരുത്തരും ഫ്‌ളാറ്റിൽ താമസിക്കുന്നതെന്നും കോടതി വിധിയിൽ സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യരുടെ സങ്കടം കേൾക്കാതിരിക്കരുത്. ഫ്‌ളാറ്റുടമകളെ പുനരധിവസിപ്പിക്കാൻ സർക്കാർ തയ്യാറാകണം,അദ്ദേഹം വ്യക്തമാക്കി.

Top