മരട് ഫ്ലാറ്റ് പൊളിക്കൽ : ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി സുപ്രീംകോടതി പരിശോധിക്കും

ന്യൂഡല്‍ഹി : മരടിലെ അനധികൃത ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി ഇന്ന് സുപ്രീംകോടതി പരിശോധിക്കും. ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞതിന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും.

എല്ലാ ഫ്‌ലാറ്റുടമകള്‍ക്കും 25 ലക്ഷം രൂപവീതം വിതരണം ചെയ്യാന്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം എത്ര ഫ്‌ലാറ്റുടമകള്‍ക്ക് തുക നല്‍കി എന്നതടക്കമുള്ള കാര്യങ്ങളും കോടതി പരിശോധിക്കും.

Top