മരട്‌; ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സമയക്രമമായി

കൊച്ചി: മരടിലെ ഫ്‌ളാറ്റുളില്‍ സ്‌ഫോടനം നടത്താനുള്ള സമയം തീരുമാനിച്ചു. ജനുവരി 11 രാവിലെ 11 മണിക്കാണ് സ്‌ഫോടനം നടക്കുക.  ഹോളി ഫെയ്ത് രാവിലെ 11 മണിക്ക് ആദ്യം പൊളിക്കുന്നതായിരിക്കും.

രാവിലെ 11.30 ന് ആല്‍ഫാ സെറിന്‍ കെട്ടിടവും പൊളിക്കും. ജനുവരി 12ന് രാവിലെ 11 മണിക്കാണ്‌
ജെയ്ന്‍ കോറല്‍ഗാവ് പൊളിച്ച് നീക്കുക.

ഉച്ചയ്ക്ക് 2 മണിക്ക് ഗോള്‍ഡന്‍ കായലോരം പൊളിച്ചു നീക്കും. സ്‌ഫോടനം നടക്കുന്ന സമയത്ത് പരിസരവാസികള്‍ നാലുമണിക്കൂര്‍ മാറിനില്‍ക്കണമെന്നും അറയിച്ചിട്ടുണ്ട്‌.

സ്‌ഫോടനം നടത്താന്‍ തീരുമാനമായെങ്കിലും സമീപവാസികളുടെ ആശങ്ക ഇനിയും മാറിയിട്ടില്ല. ഇതു പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിനും കഴിഞ്ഞിട്ടില്ല. പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികള്‍ മുഖ്യമന്ത്രിയെ കണ്ട് ആശങ്കയറിയിച്ചിരുന്നു.

ഇതിനിടെ സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറാണ് പൊളിക്കല്‍ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍ഷൂറന്‍സ് തുക അന്തിമമാക്കിയെങ്കിലും ഏതെങ്കിലും വീടുകള്‍ക്കോ വസ്തുക്കള്‍ക്കോ കേടുപാടുകളോ സംഭവിച്ചാല്‍ അതിന് വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം കൂടി നല്‍കുമെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

മരടിലെ നാല് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ തീരദേശസംരക്ഷണ നിയമം ലംഘിച്ച് പണിതതിനാണ് പൊളിച്ച് നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഫ്‌ലാറ്റുടമകളും സമീപവാസികളും തിരുത്തല്‍ ഹര്‍ജികളടക്കം നല്‍കിയെങ്കിലും സുപ്രീംകോടതി നിലപാട് തുടരുകയായിരുന്നു.

Top