മരട് ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ ഇനിമുതല്‍ രാത്രി നീക്കും

കൊച്ചി: മരടിലെ പൊളിച്ച ജെയ്ന്‍ കോറല്‍ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നിവയുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കിത്തുടങ്ങും. പ്രദേശവാസികള്‍ക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഇത് രാത്രിയില്‍ നീക്കം ചെയ്യാന്‍ തീരുമാനമായത്.

ആലുവ ആസ്ഥാനമായുള്ള പ്രോംപ്റ്റ് എന്ന സ്ഥാപനം ആലപ്പുഴ ജില്ലയിലെ യാര്‍ഡിലേക്കാണ് കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ കൊണ്ടുപോവുക.ഇരുമ്പിന്റെ അവശിഷ്ടങ്ങള്‍ ഫ്‌ളാറ്റ് പൊളിച്ച കമ്പനികളിലൊന്നായ വിജയ് സ്റ്റീല്‍സ് ഏറ്റെടുക്കും.

Top