മരട് ഫ്‌ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ പകുതി 6 ആഴ്ചയ്ക്കുള്ളില്‍ കെട്ടിവയ്ക്കണം

കൊച്ചി: പൊളിച്ച് മാറ്റിയ മരട് ഫ്‌ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി ആറ് ആഴ്ചയ്ക്കകം കെട്ടിവയ്ക്കണമെന്ന് സുപ്രീം കോടതി. ഫ്‌ലാറ്റ് നിര്‍മാതാക്കളായ ജെയിന്‍, കായലോരം ഗ്രൂപ്പുകളോടാണ് സുപ്രീംകോടതി പണം കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ജെയിന്‍ ഫ്‌ലാറ്റ് 12.24 കോടി രൂപയും കായലോരം 6 കോടി രൂപയുമാണ് കെട്ടി വയ്‌ക്കേണ്ടത്. പണം കെട്ടിവയ്ച്ചാല്‍ കണ്ടുകെട്ടിയ ആസ്തികള്‍ വില്‍ക്കുന്നതിന് അനുമതി നല്‍കുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ഹോളിഫെയ്ത്ത് നല്‍കേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം രണ്ടാഴ്ച കഴിഞ്ഞ് സുപ്രീംകോടതി പരിഗണിക്കും. തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് പൊളിച്ചുനീക്കിയത്.

Top