മരട് കേസ്; കേരളത്തിനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹാജരായേക്കും

കൊച്ചി: മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നത് സംബന്ധിച്ച കേസില്‍ കേരളത്തിനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹാജരായേക്കും.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഹാജരാക്കുവാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍, തുഷാര്‍ മേത്ത ഹാജരാകില്ലെന്ന് അറിയിച്ചിരുന്നു.

മരട് ഫ്‌ളാറ്റ് കേസില്‍ ഇന്നു സുപ്രീംകോടതിയില്‍ നിര്‍ണായക ദിനമാണ്. ഫ്‌ളാറ്റുകള്‍ പൊളിച്ച് അതിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനു ശേഷം ഇന്നാണു കേസ് പരിഗണിക്കുക. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് 17-ാമത്തെ കേസായാണ് ഇതു പരിഗണിക്കുക.

തീരദേശപരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയ മരടിലെ ഫ്‌ളാറ്റുകള്‍ 20-നു മുമ്പ് പൊളിച്ച് 23-നു റിപ്പോര്‍ട്ട് നല്‍കാനാണു നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നത്.

Top