മരട് ഫ്‌ളാറ്റ് വിഷയം; നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ തീരുമാനമായി

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്.

ഫ്‌ളാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കി നല്‍കണമെന്നും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

മൂന്ന് മാസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കേണ്ടി വരുമെന്നതു കൊണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കര്‍മ പദ്ധതികള്‍ സുപ്രീംകോടതിയെ അറിയിക്കാനും ഫ്‌ളാറ്റുടമകളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ പദ്ധതികള്‍ തയ്യാറാക്കുവാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

അതേസമയം, മരട് ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സബ് കളക്ടര്‍ ചുമതലയേറ്റു.

ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാറിനാണ് ചുമതല. മരട് നഗരസഭാ സെക്രട്ടറിയെ ചുമതലയില്‍ നിന്നു നീക്കി. ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം

Top