മരട് ഫ്ലാറ്റ് പൊളിക്കല്‍; കൊച്ചിയില്‍ ഇന്ന് യോഗം,സ്ഫോടന തീയതി തീരുമാനിക്കും

കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ച് നീക്കാനുള്ള തീയതി ഇന്ന് തീരുമാനിക്കും. ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും.

രാവിലെ റവന്യു ടവറില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍, കമ്മീഷണര്‍, പൊളിക്കല്‍ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികള്‍, സാങ്കേതിക സമിതി അംഗങ്ങള്‍ അടക്കമുള്ളവരും പങ്കെടുക്കും. ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്‌ഫോടന വിദഗ്ധന്‍ എസ്ബി സര്‍വാതെയും യോഗത്തില്‍ പങ്കെടുക്കും

ഫ്‌ലാറ്റ് പൊളിച്ച് നീക്കാന്‍ ചുമതലയേറ്റെടുത്ത കമ്പനികള്‍ പൊളിക്കല്‍ പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് സാങ്കേതിക സമിതിയ്ക്ക് കൈമാറിയിരുന്നു. ഇത് അനുസരിച്ചുള്ള തുടര്‍നടപടികള്‍ ആലോചിക്കുന്നതിനാണ് ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചത്.

കെട്ടിടങ്ങളെല്ലാം ഒരുമിച്ച് പൊളിക്കാന്‍ തയ്യാറാണെന്ന് കമ്പനികള്‍ അറയിച്ചിട്ടുണ്ട്. എന്നാല്‍, ആദ്യം ഒരു പാര്‍പ്പിട സമുച്ഛയം പൊളിച്ചതിന് ശേഷം മതി മറ്റ് കെട്ടിടങ്ങള്‍ പൊളിക്കുന്നതെന്നാണ് സാങ്കേതിക സമിതിയിലെ ചില അംഗങ്ങളുടെ അഭിപ്രായം. ഡിസംബര്‍ അവസാന വാരം പൊളിക്കല്‍ തുടങ്ങുന്നതിനാണ് ഏകദേശ ധാരണ.

Top