മരട് ഫ്‌ലാറ്റുകളിലെ താമസക്കാര്‍ ഒഴിഞ്ഞ് തുടങ്ങി ; അവസാന തീയതി ഈ മാസം മൂന്ന്

കൊച്ചി : സുപ്രീംകോടതി പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ നിന്ന് താമസക്കാര്‍ ഒഴിഞ്ഞ് തുടങ്ങി. ഈ മാസം മൂന്നിനകം എല്ലാവരും ഒഴിയണമെന്നാണ് ഫ്‌ലാറ്റ് ഉടമകള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

എന്നാല്‍ ഫ്‌ലാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോയത് വാടകക്കാര്‍ മാത്രമാണ്. ഫ്‌ലാറ്റ് ഉടമകളാരും ഇതുവരെ മാറിയിട്ടില്ല. പുനരധിവാസത്തിലെ ആശയക്കുഴപ്പം തീര്‍ക്കണമെന്ന ആവശ്യത്തിലാണ് ഉടമകള്‍. അതിനുശേഷം മാത്രമേ ഒഴിഞ്ഞുപോകൂവെന്നുമാണ് ഉടമകളുടെ നിലപാട്.

കഴിഞ്ഞ ദിവസം ഫ്ലാറ്റിലെത്തി ഉടമകളുമായി സംസാരിച്ച സബ് കള്കടർ സ്നേഹിൽ കുമാർ സിംഗ് മാറിത്താമസിക്കാനുള്ള ഫ്ലാറ്റുകളുടെ പുതിയ പട്ടിക തയ്യാറാക്കാൻ തഹസിൽദാറിന് നിർദ്ദേശം നൽകിയിരുന്നു. ഇത് പ്രകാരം പുതിയ പട്ടിക നഗരസഭ ഉടൻ ഫ്ലാറ്റ് ഉടമകൾക്ക് നൽകും.

എന്നാൽ മാറ്റി പാർപ്പിക്കുന്ന ഫ്‌ളാറ്റുകളുടെ കാര്യത്തിൽ ഇപ്പോഴും ആശയകുഴപ്പം തുടരുകയാണ്. സർക്കാർ ഒരുക്കിയ 521 ഇടങ്ങളിൽ പലതിലും ഒഴിവില്ല. ഇത് പരിഹരിച്ചില്ലെങ്കിൽ മാറി താമസിക്കൽ എളുപ്പമാകില്ല. ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്.

Top