മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കണം: പുനഃപരിശോധനാ ഹര്‍ജി തള്ളി സുപ്രീംകോടതി

കൊച്ചി: മരടില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരേ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തള്ളി സുപ്രീം കോടതി. നാല് ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.

തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരട് നഗരസഭയിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരിവിനെ തുടര്‍ന്ന് പൊളിക്കേണ്ടത്. 30 ദിവസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ മെയ് 8നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്.

അഞ്ച് കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫ്ളാറ്റുകളാണുള്ളത്. ഇവയെല്ലാം പൊളിച്ചു നീക്കാന്‍ ഒരു മാസത്തെ സമയമാണ് കോടതി അനുവദിച്ചിരുന്നത്. ഉടമകള്‍ തന്നെ പൊളിച്ചു നീക്കണമെന്നാണ് നിര്‍ദേശം.

Top