മരട് കേസ്; കോടതി അലക്ഷ്യ കേസില്‍ സര്‍ക്കാരിന് നാലാഴ്ച സമയം അനുവദിച്ച് സുപ്രീം കോടതി

കൊച്ചി: മരട് കേസിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നാലാഴ്ച സമയം നല്‍കി സുപ്രീംകോടതി. മേജര്‍ രവി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നാലാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി മറുപടി നല്‍കണം.

തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് നിര്‍മ്മിച്ച കെട്ടിടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിനെതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജിയില്‍ നേരത്തെ ചീഫ് സെക്രട്ടറിക്ക് കോടതി നോട്ടീസ് നല്‍കിയിരുന്നു. പുതിയ ചീഫ് സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ത്താണ് മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയം നല്‍കിയത്.

Top