മറഡോണയുടെ സോങ് ടീസര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

MARADONA,Tovino thomas

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മറഡോണ. ചിത്രത്തിലെ സോങ് ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിനോടകം തന്നെ ടീസര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഈ രാവില്‍ എന്നു തുടങ്ങുന്ന ഗാനമാണ് ടീസറില്‍ കാണുന്നത്. ചിത്രം ജൂലായ് 27ന് തിയറ്ററുകളിലെത്തും.

ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായണ്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് മറഡോണ. ചെമ്പന്‍ വിനോദ്, ശരണ്യ, ശാലു റഹിം, റ്റിറ്റോ, നിസ്താര്‍, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ്, ജിന്‍സ് ഭാസ്‌കര്‍, പാര്‍ത്ഥവി, ശ്രീജിത്ത് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക് ഡി മേനോനും, രചന നിവഹിച്ചിരിക്കുന്നത് ലിജോ ജോസ് പല്ലിശ്ശേരിയുടെയും ദിലീഷ് പോത്തന്റെയും സഹ സംവിധായകനായിരുന്ന കൃഷ്ണമൂര്‍ത്തിയുമാണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ സുകുമാര്‍ തെക്കേപ്പാട്ട്. 2017 ആഗസ്റ്റില്‍ ആരംഭിച്ച ചിത്രീകരണം, ചാവക്കാട്, ബാംഗ്ലൂര്‍, വണ്ടിപ്പെരിയാര്‍, ആലുവ , എറണാകുളം എന്നിവിടങ്ങളിലായി 2017 ഡിസംബറിലാണ് പൂര്‍ത്തീകരിച്ചത്.

Top