ജുക്‌ബോക്‌സില്‍ ഇടംനേടി മറഡോണയിലെ ആറ് ഗാനങ്ങള്‍

maradona-movie-poster

ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം മറഡോണയിലെ ആറ് ഗാനങ്ങളും ജുക്‌ബോക്‌സില്‍ ഇടംനേടി. ചിത്രത്തിലെ കാതലേ എന്ന ഗാനം മുമ്പ് പുറത്തുവിട്ടിരുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്. കാതലേ കണ്ണിന്‍ കാവലേ.. എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ശ്രുതി ശശിധരനാണ്. ചിത്രത്തിലെ ഓരോ ഗാനങ്ങളും സിനിമയുടെ മൂഡിനെ പ്രതിനിധാനം ചെയ്യുന്നത് ആണ്.

ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായണ്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് മറഡോണ. ചെമ്പന്‍ വിനോദ്, ശരണ്യ, ശാലു റഹിം, റ്റിറ്റോ, നിസ്താര്‍, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ്, ജിന്‍സ് ഭാസ്‌കര്‍, പാര്‍ത്ഥവി, ശ്രീജിത്ത് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

https://youtu.be/vB50TnXYz_o

മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക് ഡി മേനോനും, രചന നിവഹിച്ചിരിക്കുന്നത് ലിജോ ജോസ് പല്ലിശ്ശേരിയുടെയും ദിലീഷ് പോത്തന്റെയും സഹ സംവിധായകനായിരുന്ന കൃഷ്ണമൂര്‍ത്തിയുമാണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ സുകുമാര്‍ തെക്കേപ്പാട്ട്. 2017 ആഗസ്റ്റില്‍ ആരംഭിച്ച ചിത്രീകരണം, ചാവക്കാട്, ബാംഗ്ലൂര്‍, വണ്ടിപ്പെരിയാര്‍, ആലുവ , എറണാകുളം എന്നിവിടങ്ങളിലായി 2017 ഡിസംബറിലാണ് പൂര്‍ത്തീകരിച്ചത്.

Top