ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതം തിരശീലയിലേക്ക്‌

maradona

മോസ്‌ക്കോ: അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവ് ഡീഗോ മറഡോണയുടെ ജീവിതം തിരശീലയിലേക്ക്. ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ജീവിതം ഡോക്യൂമെന്ററി രൂപത്തിലാണ് ആരാധകര്‍ക്ക് മുന്‍പിലെത്തുക.

ഓസ്‌കര്‍ അവാര്‍ഡ് നേടിയ ഡോക്യൂമെന്ററി സംവിധായകനായ ആസിഫ് കപാഡിയയാണ് മറഡോണ ഡോക്യൂമെന്ററിക്ക് പിന്നില്‍. ചാനല്‍ ഫോറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകകപ്പിനിടെ ചിത്രത്തിനാവശ്യമായ ഫൂട്ടേജുകള്‍ സംവിധായകന്‍ ശേഖരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നൂറോളം തവണ അര്‍ജന്റീനയുടെ കുപ്പായം അണിയുകയും 1986ല്‍ അര്‍ജന്റീനക്ക് ഫിഫ ലോകകപ്പ് നേടികൊടുക്കുകയും ചെയ്തിരുന്നു മറഡോണ.

Top