മറഡോണയുടെ ആരോഗ്യം തൃപ്തികരം; ആശുപത്രി വിട്ടെന്ന് മകള്‍

maradona

ബ്യൂനസ്‌ഐറിസ്: വയറിനുള്ളില്‍ രക്ത ശ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അര്‍ജന്റീന ഫുട്‌ബോള്‍ താരം ഡിയേഗോ മറഡോണ ആരോഗ്യവാനെന്നു റിപ്പോര്‍ട്ട്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പതിവു പരിശോധനയ്ക്കിടെയാണ് മറഡോണ(58)യുടെ വയറ്റില്‍ രക്തത്തിന്റെ അംശം കണ്ടെത്തിയത്. വിശദമായി പരിശോധിച്ചെങ്കിലും കുഴപ്പമൊന്നും കണ്ടെത്തിയില്ല തുടര്‍ന്ന് മറഡോണ ആശുപത്രി വിട്ടതായി മകള്‍ ഡെല്‍മയാണു ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.

മെക്‌സിക്കോയിലെ രണ്ടാം ഡിവിഷന്‍ ക്ലബ് ഡൊറാഡോസ് ഡി സിനാലോവയുടെ പരിശീലകനാണിപ്പോള്‍ മറഡോണ. റഷ്യ ലോകകപ്പിനിടെ അമിതലഹരി ഉപയോഗത്തെത്തുടര്‍ന്ന് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം തൃപ്തകരമാണെന്ന വാര്‍ത്ത പുരത്തു വന്നതോടെ ആരാധകര്‍ ആശ്വാസത്തിലാണ്.

Top