മെസ്സിയെ ഫുട്‌ബോള്‍ ദൈവമെന്ന് വിശേഷിപ്പിക്കുന്നതില്‍ യോജിപ്പില്ലെന്ന് മറഡോണ

maradona

ദുബായ്: അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ മഹത്തായ താരമെന്നോ ഫുട്‌ബോള്‍ ദൈവമെന്നോ വിശേഷിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ. മെസ്സി ക്ലബ്ബിനുവേണ്ടി ഒരു താരവും, രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ മറ്റൊരാളുമാണെന്ന് മറഡോണ പറഞ്ഞു.

ഒരു നല്ല നേതാവാകാന്‍ മെസ്സിക്ക് കഴിയുന്നില്ല. മത്സരത്തിന് മുന്‍പ് 20 തവണ ടോയ്‌ലറ്റില്‍ പോകുന്നയാളെ എങ്ങിനെയാണ് നല്ല നേതാവെന്ന് വിലയിരുത്തുകയെന്ന് മറഡോണ ചോദിച്ചു.

മികച്ച താരമാണ് മെസ്സിയെന്നതില്‍ സംശയമില്ല. എന്നാല്‍, ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ നയിക്കാന്‍ പ്രാപ്തനല്ല. മെസ്സിയെ ഇപ്പോള്‍ സമ്മര്‍ദ്ദമില്ലാതെ വെറുതെ വിടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Top