Maradona Criticizing the Messi divides Argentina

ബ്വാനസ് ഐറസ്: കോപ ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും പിന്നീട് നിലപാട് മാറ്റുകയും ചെയ്ത ലയണല്‍ മെസ്സിയുടെ തീരുമാനത്തെ വിമര്‍ശിച്ച് അര്‍ജന്റീനന്‍ ഇതാഹാസ താരം മറഡോണ രംഗത്ത്.

മൂന്നു ഫൈനലുകള്‍ നമുക്ക് നഷ്ടപ്പെട്ടെങ്കിലും വലിയ മാര്‍ജിനുകളിലുള്ള തോല്‍വികളായിരുന്നില്ലെന്ന് നമ്മളെ മനസ്സിലാക്കിക്കാന്‍ നടത്തിയ നാടകമായിരുന്നോ ഇതെന്ന് മറഡോണ ചോദിച്ചു.

വിരമിക്കല്‍ തീരുമാനം മെസി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ മറഡോണ രംഗത്തെത്തിയിരുന്നു. തീരുമാനം തിരുത്തി മെസ്സിയെത്തിയപ്പോള്‍ വിമര്‍നവുമായി മറഡോണ തിരിച്ചടിച്ചിരിക്കുകയാണ്. മുമ്പും പല സാഹചര്യങ്ങളിലും മെസ്സിക്കെതിരെ മറഡോണ ഒളിയമ്പെയ്തിട്ടുണ്ട്.

Top