ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ നില്‍ക്കെ മെസിക്ക് മറഡോണയുടെ ഉപദേശം

MESSIII

ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മെസ്സിക്ക് ഡിയേഗോ മറഡോണയുടെ ഉപദേശം. റഷ്യയില്‍ ആസ്വദിച്ച് കളിക്കാനാണ് മറഡോണ മെസിയോട് പറഞ്ഞത്. മെസ്സി ലോകകപ്പ് ജയിച്ചാലും ഇല്ലെങ്കിലും തന്റെ വിമര്‍ശകരെ ശ്രദ്ധിക്കേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മെസ്സിക്ക് ഫുട്‌ബോളില്‍ ഒന്നും തെളിയിക്കാന്‍ ഇല്ലെന്നും അത് കൊണ്ട് ഗ്രൗണ്ടില്‍ ആസ്വദിച്ച് കളിക്കണമെന്നും മറഡോണ പറഞ്ഞു. അര്‍ജന്റീനയെ ഒരിക്കലും താന്‍ ലോകകപ്പ് ജയിക്കാന്‍ സാധ്യത ഉളളവരുടെ കൂട്ടത്തില്‍ ഉള്‍പെടുത്തില്ലെന്നും കിരീടം നേടാന്‍ സാധ്യത നേടാന്‍ കല്‍പ്പിക്കുന്നവര്‍ ഒരിക്കലും കിരീടം നേടാറില്ലെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു. സൗഹൃദ മത്സരത്തില്‍ ഇസ്രായിലിനെ നേരിടാനായി മെസ്സിയും സംഘവും ഇപ്പോള്‍ ബാഴ്‌സലോണയിലാണ്.

Top