പ്രമുഖ മറാഠി നടന്‍ ഡോ. ശ്രീരാം ലാഗു അന്തരിച്ചു

മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടനും ഇ.എന്‍.ടി. ഡോക്ടറുമായിരുന്ന ശ്രീരാം ലാഗു അന്തരിച്ചു. 92 വയസ്സായിരുന്നു.

പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. സാമൂഹികരംഗത്തും പ്രവര്‍ത്തിച്ചിരുന്നു.

1930-ലാണ് നാടകരംഗത്ത് സജീവമായത്. പിന്നീട് സിനിമയില്‍ സജീവമാവുകയായിരുന്നു. നാട്യസമ്രാട്ട് ശ്രീരാം ലാഗുവിന്റെ പ്രശസ്തമായ ചിത്രമാണ്. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദീപ ലാഗുവാണ് ഭാര്യ.

Top